പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോയിലധികം വരുന്ന കഞ്ചാവുമായി മൂന്ന് പേര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ വൻ കഞ്ചാവ് വേട്ട.
100 കിലോ അധികം വരുന്ന കഞ്ചാവുമായി മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. മണ്ണാറമലയിലെ വീട്ടില്‍ നിന്നാണ് ഇവരെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വീട്ടിനുള്ളില്‍ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊര്‍ജ്ജിതമാക്കും.
100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെക്കൂടി കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പൊലീസ് അന്വേണം വ്യാപിപ്പിക്കുന്നത്.