മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റില്ല;  കോടതിയെ സമീപിച്ച്‌ പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജിലെ മർദ്ദനമേറ്റ വിദ്യാർഥിനി

മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റില്ല; കോടതിയെ സമീപിച്ച്‌ പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജിലെ മർദ്ദനമേറ്റ വിദ്യാർഥിനി

പത്തനംതിട്ട : ഡിവൈഎഫ്‌ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കോടതിയെ സമീപിച്ച്‌ മൗണ്ട് സിയോണ്‍ കോളേജിലെ മർദ്ദനമേറ്റ നിയമ വിദ്യാർഥിനി.

സിപിഎം പെരുനാട് എരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്സണ്‍ ജോസഫിനെ അറസ്റ് ചെയ്യാതെ ആറന്മുള പൊലീസ് ഒത്തുകളിക്കുകയാന്നെന്ന് പെണ്‍കുട്ടി ആരോപിച്ചു. അതേസമയം, മർദ്ദിച്ചതടക്കം ആരോപണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച്‌ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ നേതാവും പുറത്ത് വിട്ടു.

ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സണ്‍ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പാർട്ടി പരിപാടികളിലടക്കം ജയിസണ്‍ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group