തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം; നാലു പേർക്ക് പരിക്ക്

തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം; നാലു പേർക്ക് പരിക്ക്

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. നാല് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്.

തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഉച്ചയ്ക്ക് കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷമുണ്ടായിരുന്നു.