play-sharp-fill
പത്തനംതിട്ടയിൽ ​ബൈക്ക് നിയന്ത്രണംവിട്ട് വെള്ളക്കെട്ടിൽ വീണ് അ‌പകടം;  പീരുമേട് സ്വദേശിയായ യുവാവ്  മരിച്ചു

പത്തനംതിട്ടയിൽ ​ബൈക്ക് നിയന്ത്രണംവിട്ട് വെള്ളക്കെട്ടിൽ വീണ് അ‌പകടം; പീരുമേട് സ്വദേശിയായ യുവാവ് മരിച്ചു

പത്തനംതിട്ട: ​​ബൈക്ക് മറിഞ്ഞ് വെള്ളക്കെട്ടിൽ വീണ് അ‌പകടമുണ്ടായതിനെത്തുടർന്ന് യുവാവ് മരിച്ചു. പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവ് (34)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പത്തനംതിട്ട ശബരിമല ഇടത്താവളത്തിനരികെ റോഡിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

ഇവർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആംബുലൻസെത്തി റോഡിൽ കിടന്ന സതീഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.ഏറെ നേരംകഴിഞ്ഞ് ബോധംവന്നപ്പോൾ കയ്യിൽ രണ്ട് മൊബൈൽഫോൺ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് ഒപ്പം മറ്റൊരാളുമുണ്ടായിരുന്നെന്ന വിവരം കിട്ടുന്നത്. മഴയെതുടർന്ന് കണ്ണിലേക്ക് വെള്ളം കയറി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സതീഷ് പറഞ്ഞത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി.