play-sharp-fill
വീട്ടുകാരുമായി പിണങ്ങി ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത് ആത്മഹത്യ ചെയ്യാൻ; കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടി; കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

വീട്ടുകാരുമായി പിണങ്ങി ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത് ആത്മഹത്യ ചെയ്യാൻ; കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടി; കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട യുവാവ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്പിലായ്ക്കല്‍ പി.എന്‍.നാസറിന്റെ മകന്‍ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാലിന് ചെറിയ ഓടിവുകളോടെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്.

വീട്ടില്‍ നിന്നും വഴക്കിട്ടാണ് ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത്. തുടര്‍ന്ന് അമിത വേഗതയില്‍ കാര്‍ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളില്‍ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം വി കോട്ടയം നെടുമ്ബാറ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്. പാറപൊട്ടിച്ച അഗാധമായ കുഴിയാണിത്. നെടുമ്പാറ പാറയ്ക്കല്‍ റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.

150 അടി താഴ്ചയിലേക്ക് വീണ കാര്‍ നിശേഷം തകര്‍ന്നുവെങ്കിലും അനസ് സുരക്ഷിതനായി. വലിയ അപകട മേഖലയാണ് ഈ പ്രദേശം. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പെട്ട സ്ഥലമാണ് ഇത്. കോന്നി പൊലീസും,ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.