play-sharp-fill
കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ  പാസ്സിംഗ് ഔട്ട് പരേഡ് നടത്തി 

കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ  പാസ്സിംഗ് ഔട്ട് പരേഡ് നടത്തി 

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിലെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,മണർകാട്,ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ,ക്രോസ്സ് റോഡ്സ് ഹൈ സ്കൂൾ പാമ്പാടി,മൌണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ,കഞ്ഞിക്കുഴി,ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ,ഏറ്റുമാനൂർ എന്നീ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി.

കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.സുഗതൻ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ, മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ്ജ്, എസ്.പി.സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ജയകുമാർ ഡി, കൂടാതെ മറ്റു വിശിഷ്ടാതിഥികളും, രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group