play-sharp-fill
നടൻ നിവിൻ പോളിക്ക് പിന്തുണയുമായി പാർവതി ആർ കൃഷ്ണ: ഡിസംബർ 14 ന് വർഷങ്ങൾക്ക് ശേഷം സിനിമ സെറ്റിൽ നടനോടൊപ്പമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

നടൻ നിവിൻ പോളിക്ക് പിന്തുണയുമായി പാർവതി ആർ കൃഷ്ണ: ഡിസംബർ 14 ന് വർഷങ്ങൾക്ക് ശേഷം സിനിമ സെറ്റിൽ നടനോടൊപ്പമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

 

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ രംഗത്തെത്തി. പീഡനം നടന്നുവെന്ന് പരാതിക്കാരി  പറഞ്ഞ ദിവസം നിവിനൊപ്പം ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ സെറ്റിൽ താനുണ്ടായിരുന്നെന്ന് പാർവതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നിവിൻ പോളിക്ക് പിന്തുണയുമായി പാർവതി എത്തിയത്.

 

ഡിസംബർ 14 ന് നിവിൻ പോളി ദുബായിൽവെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഈ ദിവസം വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൻറെ കൊച്ചിയിലെ സെറ്റിൽ താനും നിവിൻ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാർവതി വ്യക്തമാക്കി. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ദുബായിൽ ലൈംഗികപീഡനം നടന്നുവെന്ന് യുവതി ആരോപിച്ച ദിവസം നിവിൻ പോളി തനിക്കൊപ്പം കൊച്ചിയിൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. താൻ സംവിധാനംചെയ്ത ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചി ന്യൂക്ലിയസ് മാൾ, ക്രൗൺപ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ആ ദിവസം നിവിൻ. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. നിവിൻ സെറ്റിലുണ്ടായിരുന്നു എന്നതിന് ഇവരും സാക്ഷികളാണെന്നും വിനീത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group