play-sharp-fill
ചരിത്രത്തിലാദ്യമായി പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു- എംഎസ്എഫ് സഖ്യം; എസ്എഫ്ഐക്ക് കനത്ത തിരിച്ചടി

ചരിത്രത്തിലാദ്യമായി പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു- എംഎസ്എഫ് സഖ്യം; എസ്എഫ്ഐക്ക് കനത്ത തിരിച്ചടി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു-എംഎസ്എഫ് മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഡിഎസ്എഫ് മുന്നണിയുടെ വിജയം.

 

1993ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.


 

കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാർത്ഥി സംഘടന യൂണിയൻ്റെ നേതൃത്വത്തിൽ എത്തുന്നത്. ഈ വർഷമാണ് കെ.എസ്.യുവും എംഎസ്എഫും ആദ്യമായി ഇവിടെ യൂണിറ്റ് രൂപവത്കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group