ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടർ: ആദ്യം ലീഡെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടൻ, ഹര്‍മന്‍പ്രീത് ലീഡെടുത്തപ്പോൾ അമിത് രോഹിദാസ് ചുവപ്പ് കാർഡ് നേടി പുറത്ത്
പാരീസ്: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരെ ആദ്യം ലിഡെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടൻ. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
22-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ഗോള്‍. എന്നാല്‍, അഞ്ച് മിനിറ്റിനകം ലീ മോര്‍ട്ടനിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്. നേരത്തെ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുക്കത്തില്‍ തന്നെ ചുവപ്പു കാര്‍ഡ് കണ്ട ഇന്ത്യയുടെ അമിത് രോഹിദാസ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
ബ്രിട്ടീഷ് താരം കല്‍നാന്‍റെ മുഖത്തിനുനേരെ അപകടരമായ രീതിയില്‍ സ്റ്റിക്ക് ഉയര്‍ത്തിയതിനാണ് അമിത്തിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. അമിത്തിന് ഇനി മത്സരത്തില്‍ കളിക്കാനാവില്ല. ഇതോടെ ബ്രിട്ടനെതിരെ 10 പേരുമായി ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടിവരും. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടനാണ് ആക്രമിച്ചു കളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രിട്ടീഷ് ആക്രമണങ്ങളെ ചെറുക്കുന്ന ജോലിയായിരുന്നു തുടക്കത്തില്‍ ഇന്ത്യൻ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനും. നാാലം മിനിറ്റില്‍ തന്നെ ബ്രിട്ടന്‍ ആദ്യ പെനല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കി. എന്നാല്‍, അത് ഗോളാക്കാന്‍ അവര്‍ക്കായില്ല.
തൊട്ടടുത്ത നിമിഷം രണ്ടാമാതൊരു പെനല്‍റ്റി കോര്‍ണര്‍ കൂടി ബ്രിട്ടന് അനുകൂലമായി ലഭിച്ചു. അതും അവര്‍ക്ക് മുതലാക്കാനായില്ല. ആറാം മിനിറ്റില്‍ ബ്രിട്ടന്‍റെ ഫര്‍ലോങിന്‍റെ ഗോള്‍ ശ്രമം ശ്രീജേഷ് തട്ടിയകറ്റി രക്ഷപ്പെടുത്തി.
പതിനൊന്നാം മിനിറ്റില്‍ ബ്രിട്ടന് വീണ്ടും പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു.
പതിമൂന്നാം മിനിറ്റിലാണ് ഇന്ത്യക്ക് അനുകൂലമായി ആദ്യ പെനല്‍റ്റി ലഭിച്ചത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ ബ്രിട്ടന് ലഭിച്ചെങ്കിലും അതൊന്നും ഗോളായില്ല. തുടര്‍ച്ചയായി ആക്രമിച്ച ബ്രിട്ടന്‍ ഇന്ത്യ ലീഡെടുത്തതിന് പിന്നാലെ രണ്ടാം ക്വാര്‍ട്ടറില്‍ സമനില ഗോള്‍ കണ്ടെത്തി.