video
play-sharp-fill
നെയ്യാറ്റിന്‍കരയില്‍ മകൻ മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

നെയ്യാറ്റിന്‍കരയില്‍ മകൻ മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മകൻ മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ നെയ്യാറിൽ ജീവനൊടുക്കി. മുട്ടട അറപ്പുര സ്വദേശികളായ ശ്രീകലയും ഭര്‍ത്താവ് സ്നേഹദേവുമാണ് ആത്മഹത്യ ചെയ്തത്.

 

ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചു. മകന്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

 

കൈകള്‍ പരസ്പരം കെട്ടി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group