എഴുപത്തിനാലുകാരനായ അച്ഛനും എഴുപതുകാരിയായ അമ്മക്കും നേരെ മക്കളുടെ ക്രൂരത; പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ വീടുവിട്ടിറങ്ങി; താമസം പ്ലാസ്റ്റിക് ഷെഡിൽ; മദ്യലഹരിയിൽ മകൻ അവിടെയും എത്തി അമ്മയുടെ കൈ തല്ലിയൊടിച്ചു; കൊല്ലുമെന്ന് ഭീഷണി; സംഭവം ഇടുക്കിയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: മക്കളുടെ ആക്രമണം സഹിക്ക വയ്യതെ പ്ലാസ്റ്റിക് ഷെഡിൽ കഴിയുകയാണ് എഴുപത്തിനാലുകാരനായ ചാക്കോയും എഴുപതുകാരിയായ ഭാര്യ റോസമ്മയും. ഇടുക്കി കരുണാപുരത്താണ് സംഭവം.

മക്കളിൽ നിന്നുള്ള പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി. പെൻഷൻ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാൽ ഷെഡ് ചോർന്നൊലിക്കും. ശുചിമുറിയില്ല.

ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകൻ ബിനു കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചത്.

ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലിൽ നിന്നും ഇറങ്ങിയാൽ കൊല്ലുമെന്നാണ് മകൻറെ ഭീഷണി.

മക്കളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ കമ്പംമെട്ട് പൊലീസിനു കോടതി നിർദേശം നൽകിയിരിക്കുകയാണ്.

എന്നാൽ വിധി നടപ്പാക്കാൻ ഇളയ മകൻ ബിജുവിനെ പോലീസ് അന്വേഷിക്കുകയാണ് ഇപ്പോൾ.