video
play-sharp-fill
ക്ഷേത്രോത്സവത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു ; പ്രതി പിടിയിൽ

ക്ഷേത്രോത്സവത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു ; പ്രതി പിടിയിൽ

പരവൂർ: ക്ഷേത്രോത്സവത്തിനിടയില്‍ പരവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പരവൂർ തെക്കുംഭാഗം തവക്കല്‍ മൻസിലില്‍ ഷിബിലി (27)യെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പുതിയിടം ക്ഷേത്രത്തില്‍ ഒമ്ബത് മാസം മുമ്ബ് നടന്ന ഉത്സവത്തോടനുബന്ധിച്ച്‌ ഗാനമേളക്കിടെ പ്രദേശവാസിയായ പ്രദീപിനെ കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. കേസില്‍ രണ്ട് പ്രതികളാണുളളത്. ഒന്നാം പ്രതിയാണ് ഇപ്പോള്‍ പിടിയിലാ‍യത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പരവൂർ പൊലീസ് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതി ഷിബിലി കഴിഞ്ഞദിവസം വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോള്‍ നെടുമ്ബാശേരി എയർപോർട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പരിശോധനകള്‍ക്കും തെളിവെടുപ്പിനുംശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group