പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. “സ്നേഹതീരം” എന്ന പേരിൽ 1974 -75 എസ് എസ് എൽ സി ബാച്ചിൻ്റെ സംഗമമാണ്  വിവിധ കലാ – സംസ്കാരിക പരിപാടികളോടെ സ്ക്കൂൾ അങ്കണത്തിൽ നടന്നത്.

പി കെ ശിഖാവുദ്ദീൻ അധ്യക്ഷനായ ചടങ്ങ് പൂർവ്വ വിദ്യാർത്ഥിയും പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് കെ.കെ. ശശികുമാറിനെ അംഗങ്ങൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മുതിർ അദ്ധ്യാപകൻ ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ, ആയുബ് ഖാൻ, ഓമന ഇ.ജെ എന്നിവർ സംഗീത സാന്ദ്രമാക്കിയ പരിപാടിയിൽ മുതിർന്ന അദ്ധ്യാപകൻ പി.എസ് ജോൺ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ,മർക്കോസ് കെ.സി.,ജോൺസ് ജെ വടക്കേടം, വീ ഡി ദേവസ്യ, ഓമന ഇ.ജെ. , ലിസിയമ്മ ഇ. ജി. പി.എസ്. മോഹനൻ, ഇ.കെ.മോഹനൻ എന്നിവർ സംസാരിച്ചു. 50-ൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ എന്നിവ എത്തിച്ചേർന്നവർക്കെല്ലാം മനം നിറയ്ക്കുന്ന അനുഭവമായി മാറി.