വിവാഹവാഗ്ദാനം നൽകി പരസ്പരം സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം കുറ്റകരമല്ല : ഡൽഹി ഹൈക്കോടതി

വിവാഹവാഗ്ദാനം നൽകി പരസ്പരം സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം കുറ്റകരമല്ല : ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തി ആയ രണ്ട് വ്യക്തികൾ തമ്മിൽ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് കുറ്റകൃത്യം ആയി കണക്കാക്കാൻ ആകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വഞ്ചിച്ച യുവാവിന് എതിരെ യുവതി നൽകിയ ബലാത്സംഗ കേസ് തള്ളി കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയും യുവാവിനെ നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തി ആയവർക്ക് ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പങ്കാളിയോട് പറയാവുന്നതാണ്. എന്നാൽ ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചാൽ പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ല എന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി. പരാതിക്കാരി ആയ യുവതി യുവാവും ആയുള്ള ആദ്യ ലൈംഗിക ബന്ധത്തിന് മൂന്ന് മാസത്തിന് ശേഷം സ്വമേധയാ ഹോട്ടലിൽ വച്ച് യുവാവും ആയി വീണ്ടും ബന്ധപെട്ടു. ഇത് ബന്ധപെടൽ വിവാഹ വാഗ്ദാനം നൽകി ഉള്ള ബന്ധപെടൽ ആണെന്ന് കരുതാൻ ആകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

2016 ൽ ആണ് യുവാവിന് എതിരെ യുവതി ബലാത്സംഗ കേസ് നൽകിയത്. പ്രണയത്തിൽ ആയിരുന്നപ്പോൾവിവാഹ വാഗ്ദാനം നൽകി യുവാവ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പരാതി. അമ്മയെ കാണാൻ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ചു എന്നും അവിടെ വച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എന്നും ആയിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഹോട്ടലിൽ വച്ചും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എങ്കിലും വിവാഹം കഴിച്ചില്ല എന്നാണ് പരാതിയിൽ യുവതി ആരോപിച്ചിരുന്നത്.