കോട്ടയം പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ; ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പാറമ്പുഴ മഠത്തില്‍പറമ്പിൽ വീട്ടില്‍ സുരേഷിന്‍റെ മകന്‍ ജിത്തു(23) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മോസ്കോ കവലയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ജിത്തു ഓടിച്ചിരുന്ന ഡ്യൂക്ക്
ബൈക്കിന്‍റെ മുന്‍ഭാഗത്തെ വീല്‍ ഊരി പോയി. ഗുരുതര പരിക്കേറ്റ ജിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും രണ്ട് യാത്രക്കാരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0