പരുത്തുംപാറ ഗവൺമെന്റ്  എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കു  പഠനോപകരണ വിതരണം നടത്തി എം എൽ എ ഡിസാസ്റ്റർ മാനേജന്റ് ടീം

പരുത്തുംപാറ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കു പഠനോപകരണ വിതരണം നടത്തി എം എൽ എ ഡിസാസ്റ്റർ മാനേജന്റ് ടീം

സ്വന്തം ലേഖകൻ

കോട്ടയം: എം എൽ എ ഡിസാസ്റ്റർ മാനേജന്റ് ടീമിന്റെ നേതൃത്വത്തിൽ കിഡ്സ് സിറ്റി മോണ്ടിസോറി പ്രീ സ്കൂളിൻ്റെ സഹകരണത്തോടെ പരുത്തുംപാറ ഗവൺമെന്റ്
എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, കിഡ്സിറ്റി സ്കൂൾ ഡയറക്ടർമാരായ അനിൽ കുര്യൻ,അരുൺ മർക്കോസ് ,കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം പ്രസിഡൻറ് ബാബുക്കുട്ടി ഈപ്പൻ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയ് മാത്യു,പഞ്ചായത്തംഗം ജീന ജേക്കബ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം കോഡിനേറ്റർ രാഹുൽ മറിയപ്പള്ളി, റോയ് ജോർജ്ജ്,ഇട്ടി അലക്സ്,അജീഷ് കൊച്ചേരി,ജിജി മൂലംകുളം, മനു ഭാസ്ക്കർ, സച്ചിൻ ടി രാജു, വിഷ്ണു ചെമ്മുണ്ടവള്ളി സ്കൂൾ അദ്ധ്യാപികമാർ എന്നിവർ സംസാരിച്ചു. ഇതിനോടൊപ്പം ഈ സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും എം.എൽ.എ വിതരണം ചെയ്തു.