പാപ്പുവിന് പിറന്നാള്‍ ആശംസയുമായി ബാല:-എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം.. അച്ഛൻ എപ്പോളും നിന്റെ കൂടെയുണ്ട്..
തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാല. വലിയൊരു സിനിമാ കുടുംബത്തില്‍ ജനിച്ച ബാല മലയാളത്തിലേക്ക് വന്നതോടെയാണ് കരിയറില്‍ ഉയര്‍ച്ച നേടുന്നത്.
തമിഴ് കലര്‍ന്ന മലയാളഭാഷ സംസാരിച്ച് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ബാല കേരളം വിട്ട് പോകാതെ കൊച്ചിയില്‍ സെറ്റില്‍ഡായിരിക്കുന്നതും. ആരോഗ്യത്തിലും കരിയറിലും കുറച്ച് കൂടി ശ്രദ്ധ കൊടുത്തിരുന്നുവെങ്കില്‍ മലയാളത്തിലെ യുവ താരനിരയില്‍ ശോഭിച്ച് നില്‍ക്കാൻ ബാലയ്ക്കും കഴിയുമായിരുന്നു. എന്നാല്‍ ഗായിക അമൃത സുരേഷുമായുള്ള വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായതോടെയാണ് ബാലയുടെ കരിയറിലും പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഒരു വർഷം മുമ്ബാണ് കരള്‍ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബാല കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മരണത്തെ മുഖാമുഖം കണ്ടിട്ടാണ് ബാല ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഗുരുതരമായ കരള്‍ രോഗം മൂലം ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ ബാല ഏക മകള്‍ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് പങ്കുവെച്ച് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹാപ്പി ബർത്ത് ഡെ പാപ്പു… പാപ്പു സ്നേഹത്തിന് ജീവിതത്തില്‍ വലിയ വിലയുണ്ട്. കാരണം മരണം ഉറപ്പിച്ചിരുന്നപ്പോള്‍ പാപ്പു എന്നെ കാണാൻ വന്നു. അതോടെ ഞാൻ ജീവനോടെ തിരിച്ചെത്തി. ഇപ്പോള്‍ ഞാൻ മോളേ… നിന്റെ പിറന്നാളിന് നിന്നെ വിഷ് ചെയ്യുന്നു. പ്രതീക്ഷയുണ്ട്… പാപ്പു എന്നെ വിളിക്കുമെന്ന്. ആ ഒരു പ്രതീക്ഷയോടെ ഈ അപ്പ ജീവനോടെ ഇരിക്കും. തീർച്ചയായും എന്റെ മനസിലെ സ്നേഹം സത്യമാണെങ്കില്‍ നീ കണ്ടിരിക്കും ഈ എന്നെ വിളിച്ചിരിക്കും. വിളിച്ചില്ലെങ്കിലും എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം. അച്ഛൻ എപ്പോളും നിന്റെ കൂടെയുണ്ട്… ലവ് യു ഡാ… ഉമ്മ… എന്നാണ് ബാല പറഞ്ഞത്. പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്ബോഴാണ് അവരോട് സ്നേഹം കാണിക്കേണ്ടത്. അല്ലാതെ മരിച്ചശേഷമല്ലെന്നും വീഡിയോയില്‍ ബാല കുറിച്ചു. നടന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേർ പാപ്പുവിന് പിറന്നാള്‍ ആശംസിച്ച് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്. ഒരു സമയം വരെ ബാലയ്ക്ക് മകളെ കാണാൻ അനുവാദം കോടതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതും അവസാനിച്ചു. ഏറെ നാളുകള്‍ക്കുശേഷം ഒരു വർഷം മുമ്ബ് ആശുപത്രിയില്‍ കരള്‍ രോഗം മൂർച്ഛിച്ച് കിടന്നപ്പോഴാണ് ബാലയെ കാണാൻ അവന്തിക എത്തിയത്. അന്ന് മകള്‍ തന്നെ കാണാൻ വന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് ബാല തന്നെ പിന്നീട് പറഞ്ഞിരുന്നു. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. അമൃത പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു. മകളെ മനപൂർവം അമൃത തന്നെ കാണിക്കാത്തതാണെന്ന തരത്തില്‍ പലപ്പോഴായി ബാല ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇതിന് താനും ബാലയും തമ്മിലുള്ള വിവാഹമോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകള്‍ അടക്കം പുറത്ത് വിട്ട് അമൃത മറുപടി നല്‍കിയിരുന്നു.