കാന്‍സര്‍ വരെ തടയും; പപ്പായയുടെ കുരു ഇനി വലിച്ചെറിയേണ്ട! ഗുണങ്ങൾ നിരവധി

കാന്‍സര്‍ വരെ തടയും; പപ്പായയുടെ കുരു ഇനി വലിച്ചെറിയേണ്ട! ഗുണങ്ങൾ നിരവധി

സ്വന്തം ലേഖകൻ

രുചികരമായ സ്വാദും അസാധാരണമായ പോഷക ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് പപ്പായ. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽനിന്ന് പതിയെ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തു നട്ടുവളർത്താവുന്ന പപ്പായയെക്കുറിച്ചൊരു രഹസ്യം പറയാം.

എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. പപ്പായയുടെ കുരു സാധാരണ നമ്മൾ അതിന്റെ രുചിയില്ലായ്മ കാരണം കഴിക്കാറില്ല. എന്നാൽ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടത്രെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പായ കുരുവിന്റ ഗുണങ്ങൾ നമുക്ക് നോക്കാം..

ഒന്ന്,

എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ നിങ്ങളുടെ കരളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായകമാണ്. ജപ്പാൻകാരുടെ വിശ്വാസമനുസരിച്ച് എല്ലാദിവസവും പപ്പായക്കുരു കഴിച്ചാൽ കരളിന് രോഗങ്ങളൊന്നും ബാധിക്കില്ലത്രേ

രണ്ട്,

ശരീരത്തിലുടനീളമുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ പപ്പായയിലെ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. തൽഫലമായി, പപ്പായ വിത്തുകൾ കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കും. ഇവയിൽ ഒലിക് ആസിഡും മറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു

മൂന്ന്,
വിത്തുകൾ ആർത്തവ വേദനയെ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങൾ എല്ലാ മാസവും കഠിനമായ വേദന അനുഭവിക്കുന്ന ഒരാളാണെങ്കിൽ, വിത്ത് കഴിക്കുന്നത് ഗുണം ചെയ്യും. പേശിവേദന ഒഴിവാക്കാനും അവ സഹായിക്കും.

നാല്,

ദഹനത്തിന് സഹായിക്കുന്നു
പപ്പായ വിത്തുകള്‍ പതിവായി കഴിക്കുന്നതിലൂടെ ശക്തവും മികച്ചതുമായ ദഹനവ്യവസ്ഥ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യകരമായ ഗുണം ലഭിക്കുന്നതിന് ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. പപ്പായ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ സംസ്‌കരണത്തെ സഹായിക്കുകയും ദഹനം സുഗമവും പൂര്‍ണ്ണവുമാക്കുന്നു.

അഞ്ച്

അർബുദത്തിനു കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപെടാൻ സാധ്യത കുറവാണ്.