വെറുതെ കാക്കയ്ക്ക് കൊടുക്കരുതേ.. പപ്പായ കഴിച്ചാല്‍ പലതുണ്ട് ഗുണം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം
ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും ബാധിച്ചിരിക്കുന്ന ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനാകാത്ത അവസ്ഥയാണ് പ്രമേഹം. ഭക്ഷണക്രമം, മോശം ജീവിതശൈലി, ജനിതകഘടന തുടങ്ങിയവയൊക്കെ പ്രമേഹത്തിന് കാരണമായേക്കാം.
എന്നാല്‍ പ്രമേഹം തടയുന്നതിലും നിയന്ത്രിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ ഭക്ഷണക്രമം. നാരുകള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ, സമീകൃതാഹാരം പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഇത്തരത്തില്‍ പ്രമേഹത്തിനുള്ള ഏറ്റവും നല്ല ഒരു ഉപായമാണ് പപ്പായ. കലോറി കുറവാണെങ്കിലും വിറ്റാമിനുകളും നാരുകളും കൂടുതലുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് പ്രമേഹ രോഗികള്‍ക്ക് പല തരത്തില്‍ ഗുണം ചെയ്യും. പപ്പായയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) കുറവാണ്. അതായത് ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കാര്യമായി വര്‍ദ്ധിപ്പിക്കില്ല. പപ്പായയ്ക്ക് ജിഐ 60 ഉണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായ പരിധിക്കുള്ളിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നിവ എളുപ്പത്തില്‍ ദഹിക്കുന്ന രൂപങ്ങളാക്കി വിഘടിപ്പിക്കാന്‍ സഹായിക്കുന്ന പപ്പൈന്‍, കൈമോപൈന്‍ എന്നീ എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തചംക്രമണത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇത് മലബന്ധം തടയുന്നു. പ്രമേഹരോഗികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്.
പ്രമേഹരോഗികള്‍ക്ക് പപ്പായ കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിന്റെ സ്വാഭാവിക രൂപത്തില്‍ ലഘുഭക്ഷണമായോ സാലഡായോ കഴിക്കുന്നതാണ്. പപ്പായ ജ്യൂസോ സ്മൂത്തികളോ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ വീണ്ടും പഞ്ചസാര ചേര്‍ക്കും അപ്പോള്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ സി, എ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ.കൂടാതെ, പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗം, കാഴ്ചക്കുറവ്, വൃക്ക തകരാറുകള്‍ തുടങ്ങിയ സങ്കീര്‍ണതകളുടെ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.
അതേസമയം നിങ്ങളുടെ ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുണ്ടെങ്കില്‍ അത് മിതമായ അളവില്‍ കഴിക്കാന്‍ ഓര്‍ക്കുക. കാരണം ഏതെങ്കിലും പഴത്തിന്റെ അമിത ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.