സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

 

സ്വന്തം ലേഖകൻ
കോട്ടയം: “കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു …..”
മിമിക്രി കലാകാരൻമാർ സിനിമാ നടൻ ജയനെ വേദിയിൽ അവതരിപ്പിക്കുമ്പോൾ
ജയന്റെ “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഏറെയും ഉപയോഗിക്കുന്നത്.

കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ പാപ്പനംകോട് ലക്ഷ്മണൻ ആണ് ഇതിന്റെ ഗാനരചന. ഏകദേശം നൂറോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അത്ര തന്നെ ഗാനങ്ങളും എഴുതിയിട്ടുണ്ട്. “പാർവ്വണശശികല ഉദിച്ചതോ പ്രാണേശ്വരി നീ ചിരിച്ചതോ ….”
(ശ്രീകാന്ത് , അമ്പിളി ചിത്രം നീലസാരി ) “കാശ്മിരസന്ധ്യകളേ കൊണ്ടു പോരൂ
എന്റെ ഗ്രാമ സുന്ദരിക്കൊരു നീലസാരി … (യേശുദാസ് ചിത്രം – നീലസാരി – സംഗീതം ദക്ഷിണാമൂർത്തി) “പഴനിമലക്കോവിലിലെ പാൽക്കാവടി … (ജയചന്ദ്രൻ- പിക് പോക്കറ്റ്)
“മനുഷ്യപുത്രന്മാരേ നിങ്ങൾ ജനിച്ചതടിമകളാകാനോ ….. (യേശുദാസ് – പിക് പോക്കറ്റ് – സംഗീതം അർജ്ജുനൻ) “സൗഗന്ധികങ്ങൾ വിടർന്നു … (മഹാബലി – സംഗീതം അർജ്ജുനൻ – ആലാപനം കൃഷ്ണചന്ദ്രൻ , വാണിജയറാം എന്നിവയൊക്കെയാണ് പാപ്പനംകോട് ലക്ഷ്മണന്റെ മറ്റു ചില ഹിറ്റുഗാനങ്ങൾ .

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് 1998 ജനവരി 30 -ന് ഉണ്ടായ ഒരു അപകടത്തിലൂടെയാണ് ഈ ഗാനരചയിതാവ് അന്തരിച്ചത്.
1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ച ലക്ഷ്മണന്റെ ജന്മവാർഷിക ദിനമാണിന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും രണ്ടു ദശാബ്ദകാലമേ ചലച്ചിത്രരംഗത്ത് ഇദ്ദേഹം നിറഞ്ഞു നിന്നുള്ളുവെങ്കിലും അദ്ദേഹത്തിന്റെ തൂലികയിലൂടെ ഒഴുകിയെത്തിയ സുന്ദര ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പോലെ പെയ്തിറങ്ങുന്നു .