play-sharp-fill
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടിത്തം കൊലപാതകമെന്ന നി​ഗമനത്തിൽ പോലീസ്; ഭാര്യയെ കത്തി ഉപയോ​ഗിച്ച് കുത്തിയശേഷം ഭര്‍ത്താവ് തീ കൊളുത്തിയെന്ന് സംശയം; സംഭവ സ്ഥലത്തുനിന്ന് പോലീസ് കത്തി കണ്ടെടുത്തു

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടിത്തം കൊലപാതകമെന്ന നി​ഗമനത്തിൽ പോലീസ്; ഭാര്യയെ കത്തി ഉപയോ​ഗിച്ച് കുത്തിയശേഷം ഭര്‍ത്താവ് തീ കൊളുത്തിയെന്ന് സംശയം; സംഭവ സ്ഥലത്തുനിന്ന് പോലീസ് കത്തി കണ്ടെടുത്തു

തിരുവനന്തപുരം: പാപ്പനംകോട് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. മരിച്ചത് ഭാര്യ വൈഷ്ണവയും ഭര്‍ത്താവ് ബിനുവുമെന്ന് സൂചന. മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടിത്തം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് സംഘം എത്തിയിരിക്കുന്നത്. മരിച്ചത് വൈഷ്ണവ എന്ന സ്ത്രീയാണ് എന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

രണ്ടാമത്തെയാള്‍ ഇവരുടെ ഭര്‍ത്താവ് ബിനുവെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള അകല്‍ച്ചയും തര്‍ക്കങ്ങളും കൊലപാതകത്തിലെത്തിച്ചുവെന്നാണ് വിവരം. വൈഷ്ണവയെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേത് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനുശേഷമെ മരിച്ചത് ബിനുവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.


രാവിലെ സ്ഥലത്ത് ഒരു പുരുഷന്‍ എത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടാതെ സംഭവ സ്ഥലത്തുനിന്ന് പോലീസ് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. വൈഷ്ണവയെ കുത്തിയശേഷം ഭര്‍ത്താവ് വിനുകുമാര്‍ തീ കൊളുത്തിയതെന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയോടെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലാണ്. മുറിക്കുള്ളില്‍ പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. തീപടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് ഫയര്‍ഫോഴ്സ് സംഘമെത്തി തീ കെടുത്തിയ ശേഷമാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.