‘കരണ്‍ ജോഹര്‍’ ഹോളിവുഡ് താരങ്ങളെ പോലെ കുത്തിവെപ്പെടുക്കുന്നെന്ന് കമന്റുകള്‍ ‘ മെലിഞ്ഞ് അവശനായി താരം
ബോളിവുഡിലെ നെടും തൂണ് ആയാണ് ഫിലിം മേക്കർ കരണ്‍ ജോഹറിനെ പ്രേക്ഷകർ കാണുന്നത്. ഇന്ത്യൻ സിനിമാ രംഗത്തിന് ഇന്നത്തെ നിറപ്പകിട്ട് നല്കിയ കരണ്‍ അന്നും ഇന്നും സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനും നിർമാതാവുമാണ്.
ഷാരൂഖ് ഖാൻ, കജോള്‍, കരീന കപൂർ തുടങ്ങി കരണ്‍ ജോഹർ ചിത്രങ്ങളിലൂടെ ഐക്കോണിക്ക് വേഷം ലഭിച്ച താരങ്ങള്‍ ഏറെയാണ്. ബോളിവുഡിലെ ഗ്ലാമർ ലോകത്തേ എന്നും കരണിനെ കണ്ടിട്ടുള്ളൂ. താരത്തിന്റെ വ്യക്തി ജീവിതം പല ഘട്ടങ്ങളിലായി സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.
കരണിന്റെ ലൈഫ് സ്റ്റെെലും ജനശ്രദ്ധ നേടുന്നു. എപ്പോഴും തന്റെ ഔട്ട് ഫിറ്റുകളില്‍ കരണ്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കരണ്‍ ജോഹറുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എയർപോർട്ടില്‍ നിന്നുള്ള കരണിന്റെ ദൃശ്യങ്ങള്‍ കണ്ട് പലരും അമ്ബരന്നു. താരം പതിവലധികം മെലിഞ്ഞിട്ടുണ്ട്. ആരോഗ്യ സ്ഥിതി മോശമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകുന്നെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്ര മാത്രം ക്ഷീണിച്ച് അവശനായതിന്റെ കാരണമെന്തെന്നും ചോദ്യങ്ങള്‍ വരുന്നു. ചിലർ ഊഹാപോഹങ്ങളും നടത്തിന്നുണ്ട്. ശരീര ഭാരം കുറയ്ക്കാൻ കരണ്‍ ഒസംപിക് കുത്തിവെപ്പ് എടുക്കുന്നുണ്ടെന്ന് പലരും പറയുന്നു. ടെെപ് 2 ഡയബറ്റിക്കിന് വേണ്ടിയുള്ള മരുന്നാണ് ഒസംപിക്, എന്നാല്‍ ഹോളിവുഡ് താരങ്ങള്‍ അടുത്തിടെയായി പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടി ഈ കുത്തിവെപ്പെടുക്കുന്നു.
ബോളിവുഡിലും ഈ പ്രവണതയുണ്ടെന്ന് അഭ്യൂഹമുണ്ട്. ഇതിനിടെയാണ് കരണിന്റെ മാറ്റം ചർച്ചയാകുന്നത്. വണ്ണം കുറയ്ക്കാൻ താൻ കഠിനമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കരണ്‍ ജോഹർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്. പൂളിലേക്ക് പോകാൻ ചമ്മലാണ്. അത് മറികടക്കാൻ വളരെയധികം ശ്രമിച്ചു. ഞാനെപ്പോഴും ഓവർ സൈസ് വസ്ത്രങ്ങളാണ് ധരിക്കാറ്.
തനിക്ക് വണ്ണമുണ്ടെന്ന് എപ്പോഴും തോന്നും. എന്റെ ഒരു ശരീര ഭാഗവും ആളുകള്‍ കാണരുത്. അതിനാലാണ് ഓവർ സൈസ് വസ്ത്രങ്ങള്‍ താൻ ധരിക്കുന്നതെന്നും കരണ്‍ ജോഹർ അന്ന് പറഞ്ഞു. 52 കാരനാണ് കരണ്‍ ജോഹർ. സിംഗിള്‍ പാരന്റായ കരണിന് യാഷ്, രൂഹി എന്നീ രണ്ട് മക്കളാണുള്ളത്. ബോളിവുഡിലെ പല താരങ്ങളും ഫിറ്റ്നെസിന് വേണ്ടി അങ്ങേയറ്റം ശ്രമിക്കുന്നവരാണ്. വണ്ണം കുറയ്ക്കാൻ വേണ്ടി അന്തരിച്ച ശ്രീദേവി കഠിനമായ ഡയറ്റ് ചെയ്തിരുന്ന്.
ഉപ്പ് ഭക്ഷണത്തില്‍ നിന്നും ശ്രീദേവി പാടേ ഒഴിവാക്കിയിരുന്നു എന്നാണ് നടിയുടെ ഭർത്താവ് നിർമാതാവ് ബോണി കപൂർ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഭക്ഷണം ഒഴിവാക്കുന്നത് കാരണം ശ്രീദേവി തല കറങ്ങി വീഴാറുണ്ടായിരുന്നു എന്നും ബോണി തുറന്ന് പറഞ്ഞു. കോസ്മെറ്റിക് സർജറികളില്‍ താരതമ്യേന കൂടുതല്‍ പ്രചാരത്തിലുള്ളത് മറ്റ് ഭാഷകളെ അപേക്ഷിച്ച് ബോളിവുഡിലാണ്. ബി ടൗണിലെ താരങ്ങളുടെ കോസ്മെറ്റിക് സർജറികള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.