play-sharp-fill
പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ചു; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ചു; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊച്ചി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.


കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറി കെ മനോജിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പൊലീസ് നടപടി. സിപിഎം പിണ്ടിമന ലോക്കല്‍ സെക്രട്ടറി ബിജു പി നായര്‍, ജെയ്‌സണ്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയോടെ നടന്ന മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സമരാനുകൂലികള്‍ മനോജിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചിരുന്നു.

പിന്നീട്, ഉച്ചയോടെ വീണ്ടുമെത്തിയ സമരക്കാര്‍ മനോജിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്, കോതമംഗലം പൊലീസ് കേസെടുത്തുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.