play-sharp-fill
പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്തു; സിഐയെ  മിനിറ്റ് വെച്ച് സ്ഥലം മാറ്റി  സർക്കാർ;  നേതാക്കൾ കാണിക്കുന്ന തോന്ന്യവാസത്തിനെതിരെ നടപടിയെടുക്കുന്ന പൊലീസുകാർക്ക് കിട്ടുന്നത് എട്ടിന്റെ പണി

പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്തു; സിഐയെ മിനിറ്റ് വെച്ച് സ്ഥലം മാറ്റി സർക്കാർ; നേതാക്കൾ കാണിക്കുന്ന തോന്ന്യവാസത്തിനെതിരെ നടപടിയെടുക്കുന്ന പൊലീസുകാർക്ക് കിട്ടുന്നത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

കൊച്ചി: പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ മിനിറ്റ് വെച്ച് സ്ഥലംമാറ്റി സർക്കാർ. ഗുണ്ടായിസത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കാതെ നടപടിയെടുത്തതിനാണ് സിഐ തെറിച്ചിരിക്കുന്നത്. കോതമംഗലം സിഐ ബേസില്‍ തോമസിനെയാണ് കൃത്യമായി ജോലി ചെയ്തതിനു സ്ഥലംമാറ്റിയിരിക്കുന്നത്.


പിണ്ടിമന ഗ്രാമ പഞ്ചായത്തിന്‍റെ സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്. കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിയുമായി പൊതുനിരത്തിലൂടെ ജാഥയായി എത്തിയാണ് സിപിഎം പ്രാദേശിക നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരേ കൃത്യമായ നടപടിയെടുത്തതിനാണ് ഇപ്പോള്‍ കോതമംഗലം സിഐ ബലിയാടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരേയാണ് ബേസില്‍ കേസെടുത്തത്. അതിന്‍റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടിനേതൃത്വം ഇടപെട്ട് ബേസില്‍ തോമസിനെ തൃശൂര്‍ ചെറുതുരുത്തിയിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്.
സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഒരു വശത്തുകൂടി നാട്ടിലെ ഗുണ്ടായിസവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തടയാന്‍ ശ്രമം നടത്തുകയാണെന്നു പറയുകയും എന്നാല്‍, അതേസമയം തന്നെ കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ശിക്ഷിച്ചു ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്‌ട്രീയക്കാരുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സസ്പെന്‍ഡ് ചെയ്തുമൊക്കെ രസിക്കുന്നവര്‍ നാട്ടിലെ ക്രമസമാധാന പ്രശ്നം വഷളാകാന്‍ എണ്ണ പകരുകയാണെന്ന കാര്യം മറന്നുപോകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. തന്‍റെ കര്‍ത്തവ്യം കൃത്യമായി ചെയ്ത ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നതിനു പകരം അദ്ദേഹത്തെ സ്ഥലംമാറ്റി മാനസികമായി പീഡിപ്പിക്കുന്നതു പൊതുസമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണ്.