പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ

പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ

സ്വന്തംലേഖകൻ

ഇടുക്കി : പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ.
811, 814 എന്നീ സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമി റവന്യൂ ഭൂമിയാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു.
മുണ്ടക്കയം സ്വദേശിയായ അരുൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പത്ത് ദിവസത്തിനകം ഭൂമിയുടെ വിവരങ്ങൾ അറിയിക്കാൻ സർക്കാറിനോടും, തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട് നൽകിയത്.
ഈ റിപ്പോർട്ട് പ്രകാരം പാഞ്ചാലിമേട്ടിൽ കണയങ്കവയൽ കത്തോലിക്ക പള്ളി കുരിശ് നാട്ടിയിരിക്കുന്നത് പൂർണമായും റവന്യൂ ഭൂമിയിൽ തന്നെയാണ്. 329 ഓളം ഏക്കർ ഭൂമിയാണ് പാഞ്ചാലിമേട് എന്ന പ്രദേശതുള്ളത്‌.
ഇതിൽ 22 ഏക്കറാണ് ഭുവനേശ്വരി ദേവി ക്ഷേത്രം വകയായി തീരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. ഇത് സംബന്ധിച്ച വിവരവും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.