play-sharp-fill
പാനിപൂരി പ്രേമികളാണോ നിങ്ങൾ..? സൂക്ഷിച്ചോ.. ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരി നിരോധിച്ച് കർണാടക ആരോഗ്യവകുപ്പ്, കേരളത്തിലെ കടകളില്‍ പരിശോധനവേണമെന്ന് സോഷ്യൽ മീഡിയ

പാനിപൂരി പ്രേമികളാണോ നിങ്ങൾ..? സൂക്ഷിച്ചോ.. ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരി നിരോധിച്ച് കർണാടക ആരോഗ്യവകുപ്പ്, കേരളത്തിലെ കടകളില്‍ പരിശോധനവേണമെന്ന് സോഷ്യൽ മീഡിയ

കർണാടക: ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനാൽ തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരി കർണാടക ആരോഗ്യവകുപ്പ് നിരോധിച്ചു. കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച 260 പാനിപൂരി സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 43 സാംപിളുകളില്‍ ക്യാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.


പാനിപൂരി തയാറാക്കുന്നതില്‍ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങള്‍ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിനു വിവിധ പരാതികള്‍ ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടത്തിയ പരിശോധനയിലാണ് വൻ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിറങ്ങള്‍ ഭക്ഷണസാധനങ്ങളില്‍ ചേർക്കുന്നതായി കണ്ടെത്തിയത്.‌ കൃത്രിമ നിറങ്ങൾ ചേർത്ത കബാബ്, ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവ നിരോധിച്ചതിനു പിന്നാലെയാണ് പാനിപൂരിക്കും നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

വാർത്തയ്ക്കു പിന്നാലെ കേരളത്തിലും പാനിപൂരി വില്‍ക്കുന്ന കടകളില്‍ പരിശോധനവേണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യങ്ങള്‍ ഉയർന്നിട്ടുണ്ട്. കേരളത്തിലെ തട്ടുകടകളിലും, ബജി കടകളിലും കാര്യമായ പരിശോധന ഇല്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന മാസപ്പടിയും പാരിതോഷികങ്ങളുമാണ് പരിശോധന നടക്കാത്തതിന്‍റെ കാരണമെന്നും ശക്തമായ ആരോപണമുണ്ട്.