play-sharp-fill
കുടുംബവഴക്ക് പരിഹരിക്കാനെത്തിയപ്പോള്‍ സംഘര്‍ഷം; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദനമേറ്റ് മരിച്ചു

കുടുംബവഴക്ക് പരിഹരിക്കാനെത്തിയപ്പോള്‍ സംഘര്‍ഷം; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദനമേറ്റ് മരിച്ചു

കൊല്ലം: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചു.

കൊല്ലം പാലോലിക്കുളങ്ങരിയിലാണ് സംഭവം. തൊടിയൂര്‍ സ്വദേശിയും സിപിഎം നേതാവുമായ സലീം മണ്ണേല്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. വിശദമായ അന്വേഷണത്തില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. സലിം മണ്ണേലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തൊടിയൂര്‍ പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.