Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പന്തളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പൂഴിക്കാട്, വെണ്മണി വടക്കേതിൽ സി.ഡി പ്രമോദ് (കെച്ചുമോൻ 48) യാണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന പന്തളം കടയക്കാട് ഹരീഷ് ഭവനിൽ കിരൺ (20) സഹോദരൻ ഹരീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഴിക്കാട് വാടകവീട്ടിൽ താമസിക്കുന്ന ഇരുവരും മരുന്നു വാങ്ങാനായി മെഡിക്കൽ മിഷൻ മെഡിക്കൽ സ്റ്റോറിൽ വന്നപ്പോഴായിരുന്നു എതിരെ വന്ന സൈക്കിളുമായി കൂട്ടിയിടിച്ചത്.

ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ മെഡിക്കൽ മിഷൻ പൂഴിക്കാട് റോഡിൽ ചിറ മുടിക്ക് സമീപം വെച്ചായിരുന്നു ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച പ്രമോദിന്റെ ഭാര്യ.ബിജി.എസ്, മക്കൾ: ലിനു പ്രമോദ്, ജിൻസി,മരുമകൻ : സാമുവേൽ . പി.ജി