കുട്ടികൾ കളിക്കുന്നതിനിടെ ഫുട്ബോള്‍ പോലീസ് വാഹനത്തില്‍ തട്ടി; എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘവും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഫുട്ബോൾ ‘കസ്റ്റഡിയിലെടുത്ത്’ പൊലീസ് !!!
സ്വന്തം ലേഖകൻ
കൊച്ചി: പൊലീസ് വാഹനത്തിൽ തട്ടിയതിനെ തുടർന്നു പൊലീസ് ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം.
പൊലീസും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ വിഡിയോ പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ അവിടെയെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം മാറ്റണമെന്നും അല്ലെങ്കിൽ പന്തു കൊള്ളുമെന്നും പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്ന് കുട്ടികൾ പറയുന്നു.
കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്ബോൾ തട്ടിയതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർക്കുകയും ഫുട്ബോൾ വാഹനത്തിൽ എടുത്തിട്ട് കൊണ്ടുപോകുകയുമായിരുന്നു.
പന്ത് തിരികെ നൽകാൻ കുട്ടികൾ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് പരാതി.