പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് സൗകര്യം ഒരുങ്ങുന്നു ; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഗുണകരമാകുന്ന ട്രക്സ് ആംബുലൻസുകളുടെ താക്കോൽദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിക്കും
സ്വന്തം ലേഖിക
കോട്ടയം :പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകൾക്ക് സ്വന്തമായി ആംബുലൻസ് സൗകര്യമൊരുങ്ങുന്നു . കൊറോണ രൂക്ഷമായിരുന്ന കാലത്ത് പഞ്ചായത്തിന് ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ നിരവധിയാണ് .ഇതിനു പരിഹാരമായി പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്തിംഗം പി കെ വൈശാഖിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലൻസ് സൗകര്യം ഒരുങ്ങുന്നത് .
രോഗി ഉൾപെടെ ഏഴു പേർക്ക് കയറാവുന്ന നാഷണൽ ആംബുലൻസ് കോഡ് പാലിച്ച് കൊണ്ടുള്ള ഫോഴ്സിൻ്റെ രണ്ട് ട്രക്സ് ആംബുലൻസാണ് നാടിന് സമർപ്പിക്കുന്നത്.പഞ്ചായത്തുകളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഇത്ഗുണകരമാകും .
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 26 ശനിയാഴ്ച ഉച്ചക്ക് 1.30 ന് പനച്ചിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ താക്കോൽ ദാനം നിർവഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് എന്നിവർ പങ്കെടുക്കും.
പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ആനി മാമൻ (പനച്ചിക്കാട്), സുജാത സുശീലൻ (കുറിച്ചി) എന്നിവർ വാഹനം ഏറ്റുവാങ്ങും . കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലും അതാത് പഞ്ചായത്തുകളുടെ പദ്ധതിയിലും പ്രോജക്ട് സംയുക്തമായി വച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.