play-sharp-fill
സരസ്വതി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന കോട്ടയം പനച്ചിക്കാട്‌ ദക്ഷിണ മൂകാബികയിൽ നാളെ വിദ്യാരംഭം: ആദ്യാക്ഷരം കുറിക്കാനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം

സരസ്വതി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന കോട്ടയം പനച്ചിക്കാട്‌ ദക്ഷിണ മൂകാബികയിൽ നാളെ വിദ്യാരംഭം: ആദ്യാക്ഷരം കുറിക്കാനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം

കോട്ടയം: പനച്ചിക്കാട്‌ ഭക്‌തിസാന്ദ്രം, ഇന്നു മഹാനവമി, നാളെ വിജയദശമി ദിനത്തില്‍ ആദ്യാക്ഷര പുണ്യം നുകരാന്‍ എത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ക്ഷേത്രം ഒരുങ്ങി.

അറിവിന്റെ ലോകത്തേയ്‌ക്ക് പിച്ചവയ്‌ക്കാന്‍ മാതാപിതാക്കളുടെ കൈപിടിച്ചെത്തുന്ന കുരുന്നുകളും എഴുത്തിനിരുത്തുമ്പോഴുള്ള കുഞ്ഞുങ്ങളുടെ പരിഭവങ്ങളും വിതുമ്പലുമൊക്കെയായി ക്ഷേത്രവും പരിസരവും നാളെ ജനനിബിഢമാകും.

നാളെ വരെ ക്ഷേത്രത്തില്‍ സരസ്വതി ചൈതന്യം ആവാഹിച്ചുള്ള പ്രത്യേക പൂജകളുമുണ്ട്‌. നാളെ പുലര്‍ച്ചെ നാലിന്‌ വിശേഷാല്‍ പൂജകള്‍ക്കുശേഷം തന്ത്രി പൂജയെടുപ്പു നടത്തും. പൂജയെടുപ്പ്‌ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് വിദ്യാമണ്ഡപത്തില്‍ വിദ്യാരംഭത്തിനു തുടക്കമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകമായി ഒരുക്കിയ വിദ്യാമണ്ഡപത്തില്‍ കുട്ടികള്‍ക്ക്‌ തിക്കുംതിരക്കും അനുഭവപ്പെടാതെ ആദ്യക്ഷരം കുറിക്കാനുള്ള വിപുലമായ സൗകര്യമാണ്‌ ഇത്തവണ ഒരുക്കിയിരിക്കുന്നത്‌.
ഇത്തവണ 36 ആചാര്യന്‍മാരാണു കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുണ്ടാകുക.

15000 മുതല്‍ 20000 വരെ കുട്ടികള്‍ ഇത്തവണ സരസ്വതി സന്നിധിയില്‍ ആദ്യാക്ഷരം കുറിയ്‌ക്കാന്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി ദേവസ്വം അസിസ്‌റ്റന്റ്‌ മാനേജര്‍ കെ.വി.ശ്രീകുമാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ കുരുന്നുകള്‍ക്കും ആദ്യാക്ഷരം കുറിയ്‌ക്കാന്‍ സൗകര്യമൊരുക്കും. ഉച്ചകഴിഞ്ഞു മൂന്നുവരെയെങ്കിലും ചടങ്ങ്‌ നീളുമെന്നാണു ദേവസ്വത്തിന്റെ കണക്കുകൂട്ടല്‍.

ഇന്നു വൈകിട്ട്‌ മുതല്‍ ഭക്‌തര്‍ എത്തിത്തുടങ്ങുമെന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. പാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമൊരുക്കിയിട്ടുണ്ട്‌.
പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദേശം പാലിച്ചാല്‍ സുഗമമായി

എഴുത്തിനിരുത്ത്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു ദേവസ്വം ഭരണാധികാരികള്‍ പറഞ്ഞു. ദര്‍ശനത്തിനെത്തുന്നവരും എഴുത്തിനിരുത്തിന്‌ എത്തുന്നവരും പ്രത്യേകം ക്യൂവിലൂടെ എത്തിയാല്‍ തടസമില്ലാതെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.