പനച്ചിക്കാടിന് സമീപം നടുറോഡിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ ‍‍ഡയപ്പറും; ദുരിതത്തിലായി പ്രദേശവാസികൾ;  മാലിന്യം വലിച്ചെറിഞ്ഞവർക്ക് എതിരെ കർശന നടപടിയുമായിമായി പഞ്ചായത്ത് അധികൃതർ

പനച്ചിക്കാടിന് സമീപം നടുറോഡിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ ‍‍ഡയപ്പറും; ദുരിതത്തിലായി പ്രദേശവാസികൾ; മാലിന്യം വലിച്ചെറിഞ്ഞവർക്ക് എതിരെ കർശന നടപടിയുമായിമായി പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാടിന് സമീപം നടുറോഡിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ ‍‍ഡയപ്പറും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.ദുരിതത്തിലായി പ്രദേശവാസികൾ.

മാലിന്യനിക്ഷേപം നടത്തിയിരിക്കുന്നത് റോഡിന്റെ തിരക്കുള്ള ഭാ​ഗത്തായതിനാൽ വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു.

വലിച്ചെറിഞ്ഞ മാലിന്യ കവറുകളുടെ കൂട്ടത്തിൽ നിന്നും നിന്നും ലഭിച്ച പാഴ്സൽ കവറിൽ നിന്നും മാലിന്യം നിക്ഷേപിച്ച ആളുടെ പേരും അഡ്രസും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പേരിൽ പിഴ ഈടാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകുമെന്നും, ഇത്തരത്തിൽ പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.