പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയുടെ ഭാര്യയെ തീ പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്തു കണ്ടെത്തി : കോട്ടയം പാമ്പാടിക്കടുത്ത് വെള്ളൂരിലാണ് സംഭവം
കോട്ടയം : പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയുടെ ഭാര്യയെ തീ പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്തു കണ്ടെത്തി. കോട്ടയം പാമ്പാടിക്കുത്ത് വെള്ളൂരിലാണ് സംഭവം.
പാമ്പാടി വെള്ളൂര്‍ പായിപ്രയില്‍ സാംസക്കറിയയുടെ ഭാര്യയെയാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
പാമ്പാടി പോലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മിനി എന്നാണ് ഇവരുടെ പേര് എന്നാണ് പോലിസ് പറഞ്ഞത്. പൊള്ളൽ ഗുരുതരമാണന്ന് അറിയുന്നു.
പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പാമ്പാടി വെള്ളൂര്‍ പായിപ്രയില്‍ സാംസക്കറിയ. ഇയാളുടെ ഭാര്യയെയാണ് പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മെയിൽ ഇവരെ ആക്രമിച്ച കേസിലാണ് പൊലീസ് സാം സക്കറിയയെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയത്. അപ്പോഴാണ് പോലിസിനെ ആക്രമിച്ചത്.