play-sharp-fill
പനച്ചിക്കാട് അമ്പാട്ടുകടവിലെത്തുന്ന സന്ദർശകരെ തടഞ്ഞ് പൊലീസ്: ആമ്പൽ വസന്തം കാണാനെത്തിയാൽ 200 രൂപ ഫൈൻ..! പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കുതിരയുമായി എത്തിയ കുതിരക്കാരനെതിരെയും കേസ്

പനച്ചിക്കാട് അമ്പാട്ടുകടവിലെത്തുന്ന സന്ദർശകരെ തടഞ്ഞ് പൊലീസ്: ആമ്പൽ വസന്തം കാണാനെത്തിയാൽ 200 രൂപ ഫൈൻ..! പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കുതിരയുമായി എത്തിയ കുതിരക്കാരനെതിരെയും കേസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മഹാനവമി ദിനത്തിൽ പനച്ചിക്കാട്ട് പൊലീസിന്റെ വിവേചന പരമായ ഇടപെടൽ. പനച്ചിക്കാട് അമ്പാട്ട്കടവിൽ കടവിലും, പനച്ചിക്കാട് ക്ഷേത്രത്തിലുമാണ് വിവേചന പരമായി ഇടപെടുന്ന പൊലീസ് നടപടിയ്‌ക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്, ആപ്പിലൂടെ രജിസ്റ്റർ പോലും ചെയ്യാതെ ആളുകൾ പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തിയിട്ടും നടപടി എടുക്കാത്ത പൊലീസ്, അമ്പാട്ട് കടവിൽ എത്തുന്നവർക്കെതിരെ കേസെടുക്കുകയും 200 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നതായാണ് പരാതി.

അമ്പാട്ട് കടവിൽ അവധി ദിനത്തിന്റെ ഭാഗമായി കുതിരയും, കുട്ട വഞ്ചിയും അടക്കം എത്തിച്ച് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള സർക്കാർ നിർദേശം അനുസരിച്ചാണ് അമ്പാട്ട് കടവും തുറന്നു നൽകാൻ തീരുമാനിച്ചത്. എന്നാൽ, ഇവിടെ എത്തിയ ആളുകൾക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് ഇവിടെ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് എന്നു പൊലീസ് പറയുന്നു. എന്നാൽ, ഇവിടെ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയുള്ള പനച്ചിക്കാട് ക്ഷേത്രത്തിൽ അനിയന്ത്രിതമായുണ്ടായ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാനവമി ദിവസമാണ് ഞായറാഴ്ച. മഹാ നവമി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും, മഹാനവമി തൊഴുന്നതിനുമായി പനച്ചിക്കാട് ക്ഷേത്രത്തിൽ മഹാനവമി തൊഴാൻ വൻതിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ വെർച്ചുൽ അപ്പ് ഉപയോഗിച്ച് ദർശനമടക്കം നിയന്ത്രിച്ചിരുന്നത്. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് ഭക്തജന പ്രവാഹം
സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ സർക്കാർ നിയമിച്ചിട്ടുണ്ടങ്കിലും ഇതുവരെ ആരും ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ എത്തിയിട്ടില്ല.

എന്നാൽ സമീപത്തെ അമ്പാട്ടുകടവിൽ ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് എതിരെ പൊലീസ് കേസെടുക്കുകയാണ്. അവിടെ കോവിഡ്‌നിയമങ്ങൾ പാലിച്ച് വള്ളത്തിലും മറ്റും സവാരി നടത്തുന്നത് പൊലീസ് തടഞ്ഞിരിക്കയാണ്.നിരവധി വള്ളത്തൊഴിലാളികൾക്കെതിരെ പൊലീസ് കേസ്സെടുത്തു. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഇവിടെ സഞ്ചാരത്തിനായി ഒരു കുതിരയെ എത്തിച്ചിരുന്നു. ഈ കുതിരയെയുമായി എത്തിയ കുതിരക്കാരനെതിരെയും ഇപ്പോൾ കേസെടുത്തിട്ടുണ്ട്.

അമ്പാട്ട്കടവിൽ ആമ്പൽ വസന്തം കാണാൻ എത്തുന്നവർക്കു നേരെ കേസെടുത്ത നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് നടത്തുന്ന വിവേചന പൂർണമായ നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.