കോട്ടയം പാമ്പാടിയിൽ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം; യുവാവ് കടന്നുകളഞ്ഞത് നാലരപ്പവന്‍റെ മാലയുമായി; അന്വേഷണം ആരംഭിച്ച് പോലീസ്; വീഡിയോ കാണാം
സ്വന്തം ലേഖിക
പാമ്പാടി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ യുവാവ് നാലരപ്പവന്‍റെ സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു.
ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി ജംഗഷനു സമീപമുള്ള കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലാണ് സംഭവം.
വീഡിയോ കാണാം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂട്ടറിലെത്തിയ യുവാവ് കടയില്‍ കയറി സ്വര്‍ണമാല കാണിക്കാന്‍ ആവശ്യപ്പെട്ടു.
ഈ സമയം മറ്റൊരാള്‍ക്കു സ്വര്‍ണം കാണിച്ചു കൊടുത്തുകൊണ്ടിരുന്ന കടയുടമ ജയകുമാര്‍ യുവാവിനു കാണാന്‍ മാല എടുത്തു നല്‍കി.
ഈ മാലയുമായി യുവാവ് സ്‌കൂട്ടറില്‍ പാമ്പാടി ഭാഗത്തേക്കു പോവുകയായിരുന്നു.
കടയിലെ സിസിടിവി കാമറയില്‍ മോഷണം വ്യക്തമായി കാണാം. പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0