പാമ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി.
പാമ്പാടി കൂരോപ്പട സ്വദേശികളായ പെൺകുട്ടികളെയാണ് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടികളെ തിരികെ കൊണ്ടുവരനായി പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.
പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയതിന് പിന്നാലെ സംഭവത്തിൽ ദുരൂഹതയും. പ്രദേശത്ത് നിന്ന് രണ്ട് യുവാക്കളേയും കാണാതായിട്ടുണ്ട്. ഇവർക്ക്
പെൺകുട്ടികളുടെ തിരോധാനത്തിനു പിന്നിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. പെണ്‍കുട്ടികളെ ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. രാവിലെ മാതാപിതാക്കൾ ജോലിയ്ക്കായി പോയപ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. അവധിയായതിനാല്‍ ഇരുവരും ക്ലാസില്‍ പങ്കെടുത്തിരുന്നില്ല.
വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് പെണ്‍കുട്ടികളെ രണ്ടു പേരെയും കാണാനില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്നു, ഇവര്‍ പാമ്പാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തി.
പ്രദേശത്തു നിന്നു രണ്ടു യുവാക്കളെ കൂടി കാണാതായതാണ് പൊലീസിനെ ഇപ്പോള്‍ സംശയത്തിലാക്കുന്നത്. പെണ്‍കുട്ടികളെയും യുവാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കാണാതായവരില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടറും, മറ്റൊരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്. പെണ്‍കുട്ടികളെ കാണാതായത് മുതല്‍ ഇരുവരുടേയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഇതാണ് സംഭവം കൂടുതൽ ദൂരൂഹത സൃഷ്ടിക്കുന്നത്.