പള്ളിത്തർക്കവും പെട്രോളും തമ്മിലെന്തു ബന്ധം ? ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ധനം നൽകില്ലെന്നു പോലീസ് ; കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശിക്കാനൊരുങ്ങി ഓർത്തോഡോക്സ് വൈദികർ

പള്ളിത്തർക്കവും പെട്രോളും തമ്മിലെന്തു ബന്ധം ? ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ധനം നൽകില്ലെന്നു പോലീസ് ; കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശിക്കാനൊരുങ്ങി ഓർത്തോഡോക്സ് വൈദികർ

 

സ്വന്തം ലേഖിക

കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ എത്തുന്നതിന്റെ ഭാഗമായി പള്ളി പരിസരം കനത്ത പൊലീസ് വലയത്തിലായിരിക്കുകയാണ്.

യാക്കോബായ വിഭാഗക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങളും ഇടവകക്കാരും വൈദികരും പ്രതിരോധം സൃഷ്ടിച്ച് പള്ളിയിൽ തമ്പടിച്ചതോടെ പളളിപരിസരവും, കോതമംഗലവും സംഘർഷാവസ്ഥയിലായി. പള്ളിക്കുള്ളിൽ ഇവർ പ്രാർത്ഥനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ നീക്കം ചെയ്തിട്ട് ഓർത്തഡോക്‌സ് വിഭാഗക്കാരെ പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കുന്നത് കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് എത്തിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. പള്ളിക്കു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. യൂഹന്നാൻ മാർ പോളികാർപ്പസ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തമാർക്കും സഭാ വിശ്വാസികൾക്കുമൊപ്പമാണ് റമ്പാൻ പള്ളിയിലെത്തുന്നത്.

അതേസമയം പള്ളിതർക്കത്തിൽ പെട്രോൾ പമ്പുകാരും പെട്ടിരിക്കുകയാണ്. കോതമംഗലത്തെ പെട്രോൾ പമ്പുകളിൽ നിന്നും കുപ്പികളിലും കന്നാസിലും പെട്രോളിയം ഉത്പന്നങ്ങൾ ഇന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ആത്മഹത്യാ ഭീഷണിയുൾപ്പെടെയുള്ള രംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പൊലീസിന്റെ നടപടി. പൊലീസ് കോതമംഗലത്തെ പമ്പുടമകൾക്കും ഏജൻസികൾക്കും ഇത് സംബന്ധിച്ച് നോട്ടീസ് നൽകുകയും ചെയ്തു. ഉപഭോക്താക്കളുടെ അറിവിലേക്കായി ചില വിതരണക്കാർ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്.