പള്ളിക്കത്തോട് സ്വദേശിയുടെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ചു: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ നിന്നും 20 കിലോ തൂക്കമുള്ള ഒട്ടുപാൽ കണ്ടെടുത്തു

പള്ളിക്കത്തോട് സ്വദേശിയുടെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ചു: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ നിന്നും 20 കിലോ തൂക്കമുള്ള ഒട്ടുപാൽ കണ്ടെടുത്തു

സ്വന്തം ലേഖിക

കോട്ടയം: ഒട്ടുപാൽ മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നിലവ് മേച്ചാൽ ഭാഗത്ത് കിഴക്കേപ്പറമ്പിൽ വീട്ടിൽ ജോൺ മകൻ ഗോഡ്‌വിന്‍ കെ.ജോൺ (28), ആനിക്കാട് മുക്കാലി ഭാഗത്ത് പൊട്ടൻപ്ലാക്കൽ വീട്ടിൽ രാജു മകൻ മോബിൻ രാജു (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുമാവ് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇരുവരെയും സ്കൂട്ടറിൽ മോഷ്ടിച്ച ഒട്ടുപാലുമായി പിടികൂടുകയായിരുന്നു.

വിദേശത്തുള്ള പള്ളിക്കത്തോട് സ്വദേശിയുടെ പണിപൂർത്തിയാകാത്ത പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാലാണ് ഇവർ മോഷ്ടിച്ചു കൊണ്ടുപോയത്. ഇതിനു മുൻപും ഇവിടെ നിന്ന് ഒട്ടുപാൽ മോഷ്ടിച്ചുകൊണ്ട് പോയതായി ഇവർ പോലീസിനോട് പറഞ്ഞു.

ഇവരുടെ സ്കൂട്ടറിൽ നിന്നും പ്ലാസ്റ്റിക് ചാക്കിൽ നിറച്ച നിലയിലാണ് 20 കിലോ തൂക്കമുള്ള ഒട്ടുപാൽ കണ്ടെടുത്തത്.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ. അജീബ് ഇ, എ.എസ്.ഐ ജയചന്ദ്രൻ,സി.പി.ഓ മാരായ സക്കീർ, രഞ്ജിത്ത്,പ്രദോഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.