play-sharp-fill
പള്ളം സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് ; ക്ലാസെടുത്തത്  അഡ്വ. വിവേക് മാത്യു വർക്കി

പള്ളം സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് ; ക്ലാസെടുത്തത് അഡ്വ. വിവേക് മാത്യു വർക്കി

സ്വന്തം ലേഖകൻ

കോട്ടയം : പള്ളം സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നടത്തി.

സ്കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.വിവേക് മാത്യു വർക്കി ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ ഡി പി എസ് നിയമങ്ങളെ കുറിച്ചാണ് ക്ലാസ് എടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ക്ലാസിൽ അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ പി.കെ സതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ചു. പത്തും ഒൻപതും ക്ലാസ്സിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ എടുത്തു.