video
play-sharp-fill
ഹരിത പ്രോട്ടോകോൾ അനുസരിച്ച് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾ നടത്തി

ഹരിത പ്രോട്ടോകോൾ അനുസരിച്ച് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾ നടത്തി

സ്വന്തം ലേഖിക

വടവാതൂർ: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾ ഹരിത പ്രോട്ടോകോൾ അനുസരിച്ച് നടത്തി.

മനുഷ്യനും പ്രകൃതിക്കും നന്മയും സമ്പത്ത് സമൃദ്ധിയും പ്രധാനം ചെയ്യുന്ന ഓണക്കാലത്തിന്റെ സ്മരണകൾ ഉണർത്തുന്ന വിധത്തിൽ കുരുത്തോലയും വർണ്ണരാജികളാർന്ന ഇലചാർത്തുകളാലും ബ്ലോക്ക് പഞ്ചായത്ത് അങ്കണം വർണ്ണാഭമായി. സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായ ഓണപൂക്കളം തീർത്ത് പരിപാടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്മയുടെ വെള്ളിവെളിച്ചം പകർന്നുകൊണ്ട് നിലവിളക്ക് കൊളുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജീവനക്കാർ ഘടകസ്ഥാപന ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വിവിധ കലാ മത്സരങ്ങൾ നടത്തുകയും ഓണസദ്യ ഉണ്ട് സന്തോഷത്തോടെ അവസാനിപ്പിക്കുകയും ചെയ്തു.