play-sharp-fill
കോട്ടയം എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസിന് സമീപം കാർ നിയന്ത്രണം വിട്ട്  റോഡിലേക്ക് തലകീഴായി മറിഞ്ഞു; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോട്ടയം എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡിലേക്ക് തലകീഴായി മറിഞ്ഞു; രണ്ട് യാത്രക്കാർക്ക് പരിക്ക്

സ്വന്തംലേഖകൻ

കോട്ടയം: എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിലേക്ക് തലകീഴായി മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്ക്.

ചെങ്ങനാശ്ശേരി പൂച്ച മുക്ക് കളത്തിൽ പറമ്പിൽ ഹിദായത്തുദീൻ (40), ജിനു എന്നിവരെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചെങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാർ പള്ളം പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.