പാലക്കാട് പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ട സംഭവം: ആശുപത്രി അധികൃതർ കാട്ടിയത് മൃതദേഹത്തോട് അനാദരവ്: ആശുപത്രിക്കെതിരെ കേസെടുത്തു
തേർഡ് ഐ ബ്യൂറോ
പട്ടാമ്പി: സംസ്ഥാനത്ത് കൊവിസ് തരംഗം അതിവേഗം പടർന്ന് പിടിക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചെങ്കിലും കൊവിഡിനെ പിടിച്ച് കെട്ടാൻ ഇനിയും പൂർണമായും സാധിച്ചിട്ടില്ല. ഇതിനിടെയാണ് പാലക്കാട് പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രി അധികൃതർ മൃതദേഹത്തോട് കാട്ടിയ അനാസ്ഥ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
പട്ടാമ്പി സേവന ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോട ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇടപെട്ട് അടിയന്തര വിവരങ്ങള്‍ ശേഖരിട്ടുണ്ട്. മൃതദേഹത്തോട് അനാദരം കാട്ടിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനിശ്ശേരി ലക്ഷംവീട്ടിലെ പരേതനായ ചന്ദ്രന്റെ ഭാര്യ സുന്ദരി (65) ചൊവ്വാഴ്ച ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ രാത്രി എട്ടരയോടെയാണു മരിച്ചത്.
തിങ്കളാഴ്ചയാണ് സുന്ദരിയെ ഹൃദയ സംബന്ധമായ ചികിത്സക്കായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടു. ബുധനാഴ്ച രാവിലെ മോര്‍ച്ചറിയില്‍ നിന്നും ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് മൂക്കിന്റെ ഭാഗം എലി കരണ്ടതായി ശ്രദ്ധയില്‍പ്പെട്ടത്.
ഇത് കണ്ടതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.എം.ഒ. ഡോ: കെ.പി. റീത്ത ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്നും അശ്രദ്ധ ഉണ്ടായെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്കു സമര്‍പ്പിക്കുമെന്നും ഡി.എം.ഒ. വ്യക്തമാക്കി.
ഒരിക്കലും സംഭവിക്കാന്‍ പടില്ലാത്തതാണ് സംഭവിച്ചതെന്നും ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് പരിമിതിക്കുള്ളില്‍ മൃതദേഹം സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹത്തോട് മനഃപൂര്‍വം അനാദരവ് കാണിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ആശുപത്രി മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.
ആശുപത്രിയില്‍ സൗകര്യപ്രദമായ മോര്‍ച്ചറി ഇല്ലെന്നും പ്രത്യേക മുറിയിലാണു മൃതദേഹം സൂക്ഷിക്കാറുള്ളതെന്നും കണ്ടെത്തിയതായി ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറാന്‍ വൈകുന്ന സാഹചര്യമുണ്ടായാല്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയതായി അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്കു കൈമാറും.
സുന്ദരിയുടെ മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. മക്കള്‍: മുരുകന്‍, ഉഷ, സാവിത്രി, ബേബി. മരുമക്കള്‍: ഉദയ, മുരുകേശന്‍, ശെല്‍വന്‍.