പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ; കുട്ടിയുടെ സ്വകാര്യ ഭാ​ഗത്ത് ക്ഷതം സംഭവിച്ചെന്ന മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; സഹപാഠിയുടെ മൊഴിയും കുറ്റപത്രത്തിൽ ഇല്ല

പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ; കുട്ടിയുടെ സ്വകാര്യ ഭാ​ഗത്ത് ക്ഷതം സംഭവിച്ചെന്ന മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; സഹപാഠിയുടെ മൊഴിയും കുറ്റപത്രത്തിൽ ഇല്ല

സ്വന്തം ലേഖകൻ

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെയെന്ന് കണ്ടെത്തൽ. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതം സംഭവിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

ഇര പീഡിപ്പിക്കപ്പെട്ടെന്ന സഹപാഠിയുടെ വെളിപ്പെടുത്തലും കുറ്റപത്രത്തിലില്ല. കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു പേരും പോലീസ് ഉദ്യോഗസ്ഥരാണ്. അധ്യാപകന്‍ അടിച്ചെന്ന് മാത്രം മൊഴി നല്കിയ എട്ട് കുട്ടികളെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ പാലത്തായിയില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജന്‍ പ്രതിയായ കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത് സുപ്രധാനമായ പല രേഖകളും മറച്ചുവെച്ചാണ്. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നില്ല.

കഴിഞ്ഞ ജൂലൈ 16നാണ് പ്രതി അറസ്റ്റിലായത്. 90 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് പോക്സോ വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തു. കേസിലെ നിര്‍ണായകമായ മറ്റൊരു മൊഴിയായിരുന്നു ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. ഇതും കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടില്ല.

ദുര്‍ബല സാക്ഷിമൊഴികളുള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസിലെ 19 സാക്ഷികളില്‍ ആറു പേര്‍ പൊലിസ് ഉദ്യോഗസ്ഥരാണ്. ഇരയായ കുട്ടിയെ കൂടാതെ അധ്യാപകന്‍ അടിച്ചെന്ന് മാത്രം മൊഴി നല്‍കിയ 8 കുട്ടികളും സാക്ഷികളായിട്ടുണ്ട്. ജൂലൈ 16നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.