play-sharp-fill
ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഇക്രിമ സാബ്രിയെ വീട്ടില്‍നിന്ന് ഇസ്രായേല്‍ പുറത്താക്കി.

ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഇക്രിമ സാബ്രിയെ വീട്ടില്‍നിന്ന് ഇസ്രായേല്‍ പുറത്താക്കി.

സ്വന്തം ലേഖിക

ജറൂസലം:അല്‍അഖ്‌സ പള്ളി ഇമാമും ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തിയുമായ ശൈഖ് ഇക്രിമാ സാബ്രിക്കെതിരെയും ഇസ്രായേലിന്റെ പ്രതികാരനടപടി.അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ വസതിയില്‍നിന്ന് സാബ്രിയെ ഇസ്രായേല്‍ പൊലീസ് ഒഴിപ്പിച്ചു. അദ്ദേഹത്തിന്റെ വസതി പൊളിച്ചുനീക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.


കഴിഞ്ഞ ദിവസം പകലാണു വൻ പൊലീസ് സന്നാഹത്തോടെ ഇസ്രായേല്‍ അധികൃതര്‍ സവാനിഹിലുള്ള ഇക്രിമ സാബ്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയത്. സാബ്രി താമസിക്കുന്ന വസതി ഉള്‍പ്പെടുന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് കെട്ടിടം പൊളിച്ചുനീക്കാനുള്ള അറിയിപ്പുമായി കെട്ടിടത്തിനു പുറത്ത് നോട്ടിസ് പതിക്കുകയും ചെയ്തു.വര്‍ഷങ്ങള്‍ക്കുമുൻപ് നിര്‍മിച്ചതാണു കെട്ടിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന 18ഓളം പാര്‍പ്പിടങ്ങളും ഇവിടെയുണ്ട്. പുതിയ നടപടിയെക്കുറിച്ച്‌ ഇസ്രായേല്‍ അധികൃതര്‍ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തിറക്കിയിട്ടില്ല. സാബ്രിയും ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group