കുമ്മനം കുളപ്പുരക്കടവിൽ പാലസ്തീൻ ഐക്യദാർഢ്യ ബഹുജന സംഗമം നാളെ; തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും
കുമ്മനം: വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ കുമ്മനം കുളപ്പുരക്കടവിൽ പാലസ്തീൻ ഐക്യദാർഢ്യ ബഹുജന സംഗമം സംഘടിപ്പിക്കുന്നു.
നവംബർ 19 ഞായറാഴ്ച്ച (നാളെ) വൈകുന്നേരം 4 മണിക്ക് നടത്തുന്ന പരിപാടി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മുൻ എംപി സുരേഷ് കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും, വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു അജയൻ കെ മേനോൻ, റൂബി ചാക്കോ, തുളസിധരൻ പള്ളിക്കൽ,സണ്ണി മാത്യു, സോമൻ പുതിയാത്ത്,അബ്ദുൽ കരീം പി കെ, മലേത്ത് പ്രതാപൻ, എ കെ ജോസഫ്,ഹാഷിം ചേരിക്കൽ, അൻസർഷാ കെ പി, അജി കൊറ്റമ്പടം, നവാസ് യു, എം എസ് ബഷീർ, അജാസ് തച്ചാട്ട്, സക്കീർ ചെങ്ങമ്പള്ളി,ഇസ്മായിൽ കുമ്മനം, നസീബ് ചേരിക്കൽ, അബ്ദുൽ ജലീൽ ലബ്ബ തുടങ്ങിയവർ സംസാരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാബിർ ഖാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫൈസൽ പുളിന്താഴ സ്വാഗതം ആശംസിക്കും. നൂറുദ്ധീൻ മേത്തർ പാലസ്തീൻ ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കും
പ്രോഗ്രാമിനോടാനുബന്ധിച്ചു 100 കണക്കിന് ബലൂണുകൾ അന്തരീക്ഷത്തിൽ പറത്തി പാലസ്തീന് യോഗത്തിന്റെ ഐക്യ ദാർഢ്യം പ്രകടിപ്പിക്കും