play-sharp-fill
ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങള്‍ക്ക് കരുത്ത് നല്‍കാനുമുള്ള പ്രാര്‍ഥന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; പിന്നാലെ ഫലസ്തീനി യുവ ആര്‍ട്ടിസ്റ്റിനെയും മകനെയും ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തി

ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങള്‍ക്ക് കരുത്ത് നല്‍കാനുമുള്ള പ്രാര്‍ഥന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; പിന്നാലെ ഫലസ്തീനി യുവ ആര്‍ട്ടിസ്റ്റിനെയും മകനെയും ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തി

സ്വന്തം ലേഖിക

ഗാസ്സ: ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തി.

വെള്ളിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അല്‍-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആര്‍ട്‌സ് ഫാക്കല്‍റ്റി പൂര്‍വവിദ്യാര്‍ഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലസ്തീന്റെ നിലനില്‍പും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി നിരവധി സൃഷ്ടികള്‍ രചിച്ച സഖൗത്ത് അന്തര്‍ ദേശീയ, ദേശീയ എക്സിബിഷനുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഫലസ്തീനിയൻ സ്വത്വവും അസ്തിത്വവും ആഴത്തില്‍ പ്രതിഫലിക്കുന്ന വിഷയങ്ങളായിരുന്നു ഹിബ പലപ്പോഴും ദൃശ്യവത്കരിച്ചത്.

അല്‍ അഖ്സ മസ്ജിദും മിനാരങ്ങളും അടക്കമുള്ള ഫലസ്തീനി സാംസ്കാരിക പൈതൃകങ്ങള്‍ രചനകളില്‍ പ്രതിഫലിച്ചു.

2021ല്‍, “മൈ ചില്‍ഡ്രൻ ഇൻ ക്വാറന്റൈൻ” എന്ന പേരില്‍ ഒരു സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ നരനായാട്ടിനെ അതിജീവിക്കാനും ഹൃദയങ്ങള്‍ക്ക് കരുത്ത് നല്‍കാനുമുള്ള പ്രാര്‍ഥനയായിരുന്നു മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സഖൗത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പില്‍ ഉണ്ടായിരുന്നത്.