play-sharp-fill
പാലരുവി എക്സ്പ്രസ്  ഇനി മുതൽ തൂത്തുക്കുടിയിലേക്കും ; ഓഗസ്റ്റ് 15ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്യും

പാലരുവി എക്സ്പ്രസ് ഇനി മുതൽ തൂത്തുക്കുടിയിലേക്കും ; ഓഗസ്റ്റ് 15ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്യും

പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്പ്രസിന്റെ (16791,16792) യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് വരെ നീട്ടും.
കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 15ന് ഫ്ളാഗ് ഓഫ് നിർവഹിക്കും.
എറണാകുളം-ഹൌറ അന്ത്യോദയ എക്സ്പ്രസിൻ്റെ ആലുവയിലെ സ്റ്റോപ്പിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ഉദ്ഘാടന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി, തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർമാരായ ഡോ.മനോജ് തപ്ളിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.
വൈകിട്ട് 4.05 ന് പാലക്കാടുനിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെത്തുക.
തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവിയുടെ സർവീസ്. പിന്നീട് ചെങ്കോട്ടയിലേക്ക് നീട്ടി.
തിരുനെൽ വേലിയിലേക്ക് രണ്ട് വർഷം മുൻപാണ് നീട്ടിയത്. തുരുനെൽ വേലിയൽ നിന്നും അറുപത് കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി.
ഇവിടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന തിരുനെൽവേലിയിലേക്ക് ട്രെയിനുകൾ കുവായതിനാൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് നടപടി.
പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതോടെ കൂടുതൽ ചരക്ക് നീക്കവും വരുമാന വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്.