Crime
പാലാരിവട്ടം പാലം: സൂരജിന് പിന്നാലെ ഇബ്രഹിം കുഞ്ഞും അറസ്റ്റിലാകും; പാലാ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റുണ്ടായേക്കും; പാലാ കടക്കാൻ നിർണ്ണായക നടപടിയുമായി സർക്കാർ 

പാലാരിവട്ടം പാലം: സൂരജിന് പിന്നാലെ ഇബ്രഹിം കുഞ്ഞും അറസ്റ്റിലാകും; പാലാ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റുണ്ടായേക്കും; പാലാ കടക്കാൻ നിർണ്ണായക നടപടിയുമായി സർക്കാർ 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം പാലാ തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാക്കി മാറ്റാരൊരുങ്ങി സംസ്ഥാന സർക്കാർ. ടി.ഒ സൂരജിന് പിന്നാലെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കൂടി അകത്താക്കി നിർണ്ണായകമായ തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ട് പുറത്തെടുക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അഴിമതിക്കേസിൽ മുൻ മന്ത്രിയെ തന്നെ ജയിലിലാക്കിയാൽ പാലാ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ കഴിയുമെന്ന നിർണ്ണായകമായ തന്ത്രമാണ് ഇപ്പോൾ സർക്കാർ പയറ്റുന്നത്. ഇതിനു മുന്നോടിയായി  വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് അ​ട​ക്ക​മു​ള്ളവ​ര്‍ അ​റ​സ്​​റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രാ​ഴ്ച​ക്ക​കം വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം. വി​ജി​ല​ന്‍സ് എ​സ്.​പി വി.​ജി. വി​നോ​ദ്കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ 22ന് ​ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു.

ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​യി​രി​ക്കും ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ വീ​ണ്ടും വി​ളി​പ്പി​ക്കു​ക. അ​തേ​സ​മ​യം, മേ​ല്‍പാ​ലം നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ക​മ്പനി​ക്ക് നേ​രി​ട്ട് തു​ക ന​ല്‍കാ​നു​ള്ള ഒ​രു​ഫ​യ​ലും ക​ണ്ടി​ട്ടി​ല്ലെ​ന്ന് വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ് എം.​എ​ല്‍.​എ വ്യ​ക്ത​മാ​ക്കി. സ​ര്‍ക്കാ​ര്‍ ന​യം അ​നു​സ​രി​ച്ചു​ള്ള ഫ​യ​ല്‍ മാ​ത്ര​മാ​ണ് താ​ന്‍ ക​ണ്ട​ത്. വി​ജി​ല​ന്‍സി​ന്റെ റി​മാ​ന്‍​ഡ്​ റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ചാ​ല്‍ അ​ത് വ്യ​ക്ത​മാ​കും. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച​ത് എ​ത്ര തു​ക​യാ​ണെ​ന്നും ഈ ​പ​ണം ഏ​തെ​ല്ലാം രീ​തി​യി​ലാ​ണ് വി​നി​യോ​ഗി​ച്ച​തെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളാ​കും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ക.
അ​റ​സ്​​റ്റി​ലാ​യ​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ക​സ്​​റ്റ​ഡി​യി​ല്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യ​ല്‍ ന​ട​ക്കും.
വെ​ള്ളി​യാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ പൊ​തു​മ​രാ​മ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, ക​രാ​ര്‍ ക​മ്പനി​യാ​യ ആ​ര്‍‍. ഡി. ​എ​സ് എം. ​ഡി സൂ​മി​ത് ഗോ​യ​ല്‍, ആ​ര്‍.​ബി.​ഡി.​സി.​കെ മു​ന്‍ അ​ഡീ​ഷ​ന​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​ടി. ത​ങ്ക​ച്ച​ന്‍, കി​റ്റ്കോ ജോ​യിന്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബെ​ന്നി പോ​ള്‍ എ​ന്നി​വ​രെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.
സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത സ്ഥാ​ന​ത്തി​രു​ന്ന​വ​രും സാ​ക്ഷി​ക​ളെ​ സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രാ​ണെ​ന്നും ഇ​വ​രി​ല്‍​നി​ന്ന് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​സ്​​റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ശോ​ധി​ക്കാ​നും ഇ​വ​രു​ടെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച​റി​യാ​നും പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.
അ​ഴി​മ​തി, ഫ​ണ്ട് ദു​ര്‍​വി​നി​യോ​ഗം, ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്ന​ത്. സൂ​ര​ജ് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ക​രാ​ര്‍ ന​ല്‍​കി​യ​ത്. 44 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി 2016 ഒ​ക്ടോ​ബ​ര്‍ 12 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം കു​ഴി​ക​ളും വി​ള്ള​ലു​ക​ളും രൂ​പ​പ്പെ​ട്ടി​രു​ന്നു. രൂ​പ​ക​ല്‍​പ​ന മു​ത​ല്‍ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു എ​ന്നാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ക​ണ്ടെത്ത​ല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group