play-sharp-fill
പാലാരിവട്ടം പാലം അഴിമതി : വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പിയ്ക്കും  സി.ഐയ്ക്കും സസ്‌പെൻഷൻ

പാലാരിവട്ടം പാലം അഴിമതി : വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പിയ്ക്കും സി.ഐയ്ക്കും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ ആദ്യം അന്വേഷണം നടത്തിയ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി അശോക് കുമാറിനെയും സി.ഐ ഷെറിക്കിനെയും ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

 

കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപെടെയുള്ള ആരോപണവിധേയരെ സഹായിക്കുന്ന രീതിയിൽ ഇവർ പ്രവർത്തിച്ചുവെന്ന്? ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് ഷെറിക്കിനെ സ്ഥലം മാറ്റിയിരുന്നു. െഷറിക്ക് ഇപ്പോൾ തിരുവനന്തപുരം ഫോർട്ട് സി.ഐ ആണ്. തുടക്കത്തിൽ ഇവർ തയാറാക്കിയ അന്വേഷണ റിപ്പോർട്ടും ആരോപണ നിഴലിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കോഴിക്കോട് വിജിലൻസ് എസ്.പി ശശിധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെൻഷൻ.