play-sharp-fill
സംസ്ഥാനത്ത് ഉഷ്ണതരംഗം : വിവിധ ജില്ലകളിൽ യെല്ലോ അലേർട്

സംസ്ഥാനത്ത് ഉഷ്ണതരംഗം : വിവിധ ജില്ലകളിൽ യെല്ലോ അലേർട്

 

പാലക്കാട്‌: ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ വ്യാഴം വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്നു. പാലക്കാട്ട്‌ 41 ഡിഗ്രിവരെയും തൃശൂരിൽ 40 ഡിഗ്രിവരെയും കോഴിക്കോട്ട്‌ 39 ഡിഗ്രിവരെയും ആലപ്പുഴയിൽ 38 ഡിഗ്രിവരെയും താപനില ഉയരാനാണ്‌ സാധ്യത.

 

അതേസമയം ശനിവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. തിങ്കളാഴ്‌ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.

 

തൃശ്ശൂരിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തുടർചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തി അടുത്ത ദിവസങ്ങളിലും തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group